ഒക്ടോബർ- 2 ഗാന്ധിജയന്തി ദിനത്തിൽ ജില്ലയിലെ മുഴുവൻ ബൂത്തുകളിലും സമുചിതമായി ആഘോഷിക്കുന്നതാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് അറിയിച്ചു. പുഷ്പാർച്ചന,ദേശരക്ഷ പ്രതിജ്ഞ, പ്രഭാതഭേരി, ശുചീകരണ പ്രവർത്തനം, ദേശഭക്തി ഗാനാലാപനം, ശുചീകരണ പ്രവർത്തനങ്ങൾ, അനുസ്മരണ സമ്മേളനം എന്നിങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതാണ്. കൂടാതെ മഹാത്മജി എഐസിസി പ്രസിഡണ്ട് ആയതിൻറെ നൂറാം വാർഷിക വർഷമായ 2024 ഒക്ടോബർ 2 മുതൽ 2025 ഒക്ടോബർ 2 വരെ ഒരു വർഷം നീണ്ട് നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതാണെന്ന് മാർട്ടിൻ ജോർജ്ജ് പറഞ്ഞു.
Gandhi's India, Gandhi Jayanti will be celebrated by the Congress appropriately